ശ്രീകണ്ഠപുരം: രണ്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയേയും രണ്ട് യുവാക്കളെയും ശ്രീകണ്ഠപുരം എസ്.ഐ. കെ.വി. രഘുനാഥൻ അറസ്റ്റ് ചെയ്തു. കുടിയാന്മല മുന്നൂർ കൊച്ചിയിലെ മൂളിയാൽ ഹൗസിൽ ജിനേഷ് ഫിലിപ്പ്(28), കുടിയാന്മല തലച്ചിറ ഹൗസിൽ ടി.എം.സതീഷ്(39) എന്നിവരാണ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ച യുവതിക്ക് പിടിയിലായ യുവാക്കളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ വച്ച് യുവാക്കൾ മദ്യം ബലമായി നൽകി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി സംഭവം സ്‌കൂളിലെ മറ്റ് കുട്ടികളോട് പറയുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.