കണിച്ചാർ: എസ്. എൻ. ഡി. പി. കണിച്ചാർ ശാഖ പ്രസിഡന്റും കണിച്ചാർ ഡോ. പല്പു മെമ്മോറിയൽ യു. പി. സ്കൂൾ ലോക്കൽ മാനേജരുമായിരുന്ന രാജപ്പൻ നടക്കേമുറി (80) നിര്യാതനായി. ഭാര്യ: തങ്കമ്മ (റിട്ടയേർഡ് അദ്ധ്യാപിക, മഞ്ഞളംപുറം യു. പി .സ്കൂൾ). മക്കൾ: പരേതനായ കെ. ആർ. രമേശൻ, കെ. ആർ. രാജേഷ് (അധ്യാപകൻ, തില്ലങ്കേരി സി. എച്ച്. മുഹമ്മദ് മെമ്മോറിയൽ ഹൈസ്കൂൾ). മരുമകൾ: ബിന്ദു രാജേഷ് (ടീച്ചർ, പാല ഹയർസെക്കണ്ടറി സ്കൂൾ). സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.