കാഞ്ഞങ്ങാട്: മഡിയനിലെ പി. കൃഷ്ണൻ (എസ്.എഫ്.ഐ കൃഷ്ണൻ-64) നിര്യാതനായി. 1970 കാലഘട്ടങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കൃഷ്ണൻ എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ ആയിരുന്നു. മഡിയൻ ജവാൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകനും നാടകനടനുമാണ്. ഭാര്യ: ഇന്ദിര (സി.പി.എം പാലക്കി ബ്രാഞ്ച് മെമ്പർ) മക്കൾ: ശിൽപ, മയൂഖ. മരുമകൻ: ശ്യാംകുമാർ.