കേളകം: ചെട്ട്യാംപറമ്പ് നരിക്കടവിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. ഒരാഴ്ച മുൻപ് കാട്ടാന ആക്രമണമുണ്ടായ കോയിപ്പുറം സിബിയുടെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചയോടെ വീണ്ടും കാട്ടാനക്കൂട്ടം നാശം വിതച്ചത്. കൃഷിയിടത്തിലെ തെങ്ങുകളും വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പ്രളയത്തിൽ ബലക്ഷയം സംഭവിച്ച ആനമതിലിന്റെ തകർന്ന ഭാഗത്തു കൂടി ഇത് മൂന്നാം തവണയാണ് കാട്ടാന സിബിയുടെ കൃഷിയിടത്തിൽ എത്തുന്നത്.തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണ മൂലം ഭീതിയിലാണ് പ്രദേശവാസികൾ. തകർന്ന ആനമതിലിന്റെ പുനർനിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചത് കർഷകർക്ക് ആശ്വാസം പകരുന്നുണ്ട്. ആനമതിൽ പൂർത്തിയാകുന്നതോടെ വന്യമൃഗശല്യത്തിൽ ബുദ്ധിമുട്ടുന്ന വനാതിർത്തിയിലെ ജനങ്ങൾക്ക് ഉപകാരമാകും

കാർ വൈദ്യുതി തൂണിലിടിച്ച് അപകടം

പേരാവൂർ: തെറ്റുവഴി പാലയാട്ട്കരിയിൽ കാർ വൈദ്യുതി തൂണിലിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് പറ്റി. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബത്തേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചത്. തൂൺ റോഡിലേക്ക് മറിഞ്ഞാണ് ഗതാഗത തടസ്സം ഉണ്ടായത്.കെ എസ് ഇ ബി ജീവനക്കാരും പോലീസും ചേർന്ന് വൈദ്യുത തൂൺ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

സിപിഎംന്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം

ചെറുപുഴ: സിപിഎംന്റെ ആഭിമുഖ്യത്തിൽ ചെറുപുഴയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. മേലെ ബസാറിൽ നടന്ന യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം ടി. ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടി പി. കൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.പി.ഗോപാലൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി. സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗം കെവി ഗോവിന്ദൻ, ടി.ശശീധരൻ, കെഡി അഗസ്റ്റിൻ, എടിവി ദാമോധരൻ, കെഎം ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.