നീലേശ്വരം : മുതിർന്ന സഹകാരി ടി.വി.കോരന്റെ നിര്യാണത്തിൽ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരും അനുശോചിച്ചു. ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ പി.കുഞ്ഞിമൊയ്തീൻകുട്ടി, മേലാളത്ത് കൃഷ്ണൻ, എ.സുരേഷ് ബാബു, സുധാകരൻ കൊട്ടറ, എം.കെ.സതീശൻ, കെ.സൂരജ്, കെ.വി.പ്രശാന്ത്, വി.വി.ഉഷ, എം.ശാന്തിനി, കെ.എം.ശ്രീജ, ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ, അസി.സെക്രട്ടറി കെ.ആർ.രാകേഷ്, എം.ബാബു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.പ്രിയേഷ്, കെ.ചന്ദ്രൻ, പി.യു.വേണുഗോപാലൻ, മനോജ് കൊഴുന്തിൽ എന്നിവർ പ്രസംഗിച്ചു.
മീനെഴുത്ത് സെമിനാർ 10 ന്
തൃക്കരിപ്പൂർ: കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള മീനെഴുത്ത് സെമിനാർ 10 നു ഉച്ചക്ക് രണ്ടുമണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. സുവനീർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സാഹിത്യ അക്കാഡമി നിർവ്വാഹക സമിതി അംഗം ഇ.പി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. ചന്ദ്രൻ മുട്ടത്ത് മോഡറേറ്ററായിരിക്കും. ഡോ. വൈ.ബി കണ്ണൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, ഡോ. എം. ബാലൻ, ഡോ. എസ്. കൃഷ്ണകുമാർ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. 33 വർഷങ്ങൾക്ക് ശേഷം പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ ആറുമുതൽ 10 വരെയായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിവിധ കലസാംസ്‌കാരിക പരിപാടികളും അരങ്ങേറും.
നേത്ര പരിശോധന ക്യാമ്പ്
കാസർകോട്: റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി കാസർകോട് റോട്ടറി ക്ലബിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ.സുരേഷ് ബാബു ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടന്ന ഡ്രൈവർമാർക്കായുള്ള നേത്ര പരിശോധനാ ക്യാമ്പ് ജോയിന്റ് ആർ.ടി.ഒ എ.സി. ഷീബ ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് ഗോകുൽ ചന്ദ്രബാബു അധ്യക്ഷനായിരുന്നു. എം.വി.ഐ ശ്രീ ചാർലി ആന്റണി സ്വാഗതവും ടി. വൈകുണ്ഠൻ നന്ദിയും പറഞ്ഞു. ഡോ. തൗഹീദ് അഹമ്മദ് പരിശോധനയ്ക്ക് നേത്യത്വം നൽകി. നൂറിലേറെ പേർ പരിശോധനയിൽ പങ്കെടുത്തു.
അഖില കേരള നാടകോത്സവം തുടങ്ങി
നീലേശ്വരം: നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അഖില കേരള നാടകോത്സവം തുടങ്ങി. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാടക രചയിതാവ് ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ മുഖ്യാതിഥിയായിരുന്നു. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബ്രോഷർ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ എറുവാട്ട് മോഹനൻ, ടി.സി. ഉദയവർമ്മ രാജ, പി.കെ. ബാലകൃഷ്ണൻ, പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.സി. സുരേന്ദ്രൻ നായർ സ്വാഗതവും എം.വി. ഭരതൻ നന്ദിയും പറഞ്ഞു. തുടർന്ന് ആറ്റിങ്ങൽ ധന്യയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകം അരങ്ങേറി.
എൻ.ജി.ഒ സെന്റർ ജില്ലാ സമ്മേളനം
തൃക്കരിപ്പൂർ: കേരള എൻ.ജി.ഒ സെന്റർ ജില്ലാ സമ്മേളനം നാളെ കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ഓഡിറ്റോറിയത്തിൽ നടക്കും. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം എൻ.ജി.ഒ സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ചൂരിക്കാടൻ കൃഷ്ണൻ നായർ ചരമവാർഷികം
കയ്യൂർ: കയ്യൂർ സമര സേനാനി ചൂരിക്കാടൻ കൃഷ്ണൻ നായരുടെ 18ാം ചരമവാർഷിക ദിനത്തിൽ കയ്യൂർ ചൂരിക്കാടൻ സ്മൃതി മണ്ഡപത്തിൽ സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം പി.എ.നായർ പതാക ഉയർത്തി. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.വി. വിജയരാജ്, കെ.വി. ജനാർദ്ദനൻ, ടി.വി. കുഞ്ഞികൃഷ്ണൻ, കെ.വി. ബാബു, എം.വി. കുഞ്ഞിക്കണ്ണൻ, പി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. നീലേശ്വരത്ത് നടന്ന അനുസ്മരണ പൊതുയോഗം സി.പി.ഐ. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി പി.വിജയ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ലാ എക്സി.അംഗം എം. അസിനാർ, ജില്ലാ അസി.സെക്രട്ടറി സി.പി. ബാബു, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.എ.നായർ, എ. അമ്പൂഞ്ഞി, മണ്ഡലം അസി.സെക്രട്ടറി രവീന്ദ്രൻ മാണിയാട്ട് എന്നിവർ പ്രസംഗിച്ചു. നീലേശ്വരം ലോക്കൽ സെക്രട്ടറി സി. രാഘവൻ സ്വാഗതം പറഞ്ഞു.