കണ്ണൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം നിർത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയി. വെള്ളൂർ സ്വദേശിയുടെ ഫാഷൻ പ്ലസ് ബൈക്കാണ് ഇന്നലെ വൈകിട്ട് കാണാതായത്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. റെയിൽവേ പരിസരങ്ങളിൽ മുൻപ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.