പട്ടുവം: മംഗലശേരിയിലെ ചെംബ്ലിങ്ങൻ മീനാക്ഷിയമ്മ (80) നിര്യാതയായി. ആദ്യകാല ടെയ്ലർ നീലാങ്കോൽ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: മോഹനൻ, രോഹിണി, പരേതനായ പ്രഭാകരൻ. മരുമക്കൾ: സോഫി (തൃശൂർ), സലീല (ചെമ്പേരി), നാരായണൻ (ചെത്തുതൊഴിലാളി, മുതുകുട). സംസ്കാരം ഇന്നുരാവിലെ 10ന് മുറിയാത്തോട് മാധവ് നഗറിലെ പൊതുശ്മശാനത്തിൽ.