പയ്യന്നൂർ: നഗരസഭയിലെ പിഎംഎ വൈ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച 145 ഭവനങ്ങളുടെ താക്കോൽദാനം പയ്യന്നൂർ ഗാന്ധി പാർക്കിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിച്ചു.സംസ്ഥാനത്തെ ലൈഫ് പദ്ധതി പ്രകാരമുള്ള മുഴുവൻ വീടുകളും മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 4000 കോടി വായ്പ സർക്കാരിന് ലഭിച്ചു കഴിഞ്ഞു. പദ്ധതി വിഹിതവും ഉൾപ്പെടുത്തി തുക വിതരണം ചെയ്യും. ഫണ്ട് ഇല്ലാത്തതിന്റെ പേരിൽ നിർമ്മാണം മുടങ്ങില്ല.പയ്യന്നൂർ നഗരസഭയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കാനായി സ്വദേശിനിയായ ടി.പി.സുബൈദക്ക് താക്കോൽ കൈമാറിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ സ്വാഗതം പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.പി.ജ്യോതി ,സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വി.കുഞ്ഞപ്പൻ, ഇന്ദുലേഖ പുത്തലത്ത്, എം.സഞ്ജീവൻ,

പി പി.ലീല, വി ബാലൻ, നഗരസഭാംഗങ്ങളായ ഇ.ഭാസ്‌കരൻ, പി.പി.ദാമോദരൻ, എം.കെ.ഷമീമ, പി.വി.ദാസൻ, വി.നന്ദകുമാർ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.നഗരസഭ സൂപ്രണ്ട് കെ.ഹരിപ്രസാദ് നന്ദി പറഞ്ഞു.
പയ്യന്നൂർ നഗരസഭയിൽ ആകെ 598 വീടുകളാണ് പി എം എ വൈ ലൈഫ് പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട് നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നത്. ഇതു വരെ പൂർത്തിയായ 145ഭവനങ്ങളുടെ താക്കോൽദാനമാണ് മന്ത്രി നിർവ്വഹിച്ചത്.11 കോടി 96 ലക്ഷം രൂപ നഗരസഭാ വിഹിതമാണ്. ഈ ഭവന പദ്ധതി പ്രകാരം പയ്യന്നൂർ നഗരസഭ ഭവന രഹിതരില്ലാത്ത നഗരസഭയായി മാറ്റുക എന്നതാണ് ലക്ഷ്യം.

പടം :
പയ്യന്നൂർ നഗരസഭയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീടുനിർമ്മാണം പൂർത്തിയാക്കിയ സർക്കുള്ള താക്കോൽദാനം ടി.പി.സുബൈദക്ക് താക്കോൽ കൈമാറി മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിക്കുന്നു