നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ നവജ്യോതി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ നഗരസഭ നടത്തുന്ന രണ്ടാമത് അന്തർദേശീയ ചലച്ചിത്രോത്സവം 21 മുതð 24 വരെ നടക്കും. മലയാളത്തിലും ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമുള്ള 8 ഓളം മികച്ച ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാളം സബ് ടൈറ്റിലും ഉണ്ടായിരിക്കും.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മൃണാൾസൻ അനുസ്മരണം, ലെനിൻ രാജേന്ദ്രൻ അനുസ്മരണം, മീനമാസത്തിലെ സൂര്യൻ എന്ന സിനിമയിൽ അഭിനയിച്ച നീലേശ്വരത്തേയും പരിസരപ്രദേശങ്ങളിലെയും നടന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളുമുണ്ടാകും.
ചലച്ചിത്രോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി യോഗം നഗരസഭാ ചെയർമാൻ പ്രൊഫ: കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനായി നഗരസഭാ ചെയർമാൻ പ്രൊഫ: കെ.പി. ജയരാജനെയും ജനറൽ കൺവീനറായി കെ.വി. സജീവനെയും തിരഞ്ഞെടുത്തു.

കാഞ്ഞങ്ങാട് കവ്വായി മോലോത്തും കുഴി ശ്രീകൃഷ്ണപുരം ക്ഷേത്രം ആണ്ട് മഹോത്സവത്തിൽ നടന്ന സർവൈശ്വര്യ വിളക്കുപൂജ.