പേരാവൂർ:ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറ മഹോത്സവം സമാപിച്ചു. മഹോത്സവത്തിന്റെ ഭാഗമായി മുത്തപ്പൻ,തിരുവപ്പന, ഗുളികൻ, ശാസ്തപ്പൻ, ഘണ്ഡകർണ്ണൻ, പോതി ,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി. ഇന്നലെ ഉച്ചയോടെ കെട്ടിയാടിയ വസൂരി മാല തിറ കാണാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു.
പാതയോരം ശുചീകരിച്ചു
തളിപ്പറമ്പ്: പരിയാരം ഗ്രാമ പഞ്ചായത്ത്, ഹരിതകേരളം, വനം വകുപ്പ് ശുചിത്വമിഷൻ.എക്യുപ്പ്‌മെന്റ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ തളിപ്പറമ്പ് മേഖല എന്നിവരുടെ ആഭിമുഖ്യത്തിൽ'പാതയോരം ഹരിതയോരം' പരിയാരം ഗ്രാമ പഞ്ചായത്തിലെ പരി യാരം ഔഷധി റോഡ് മുതൽ കുപ്പം പാലം വരെ 9 കി.മീ നാഷണൽ ഹൈവേ ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.രാജേഷ് അദ്ധ്യക്ഷതയും സെക്രട്ടറി വി.പി.സന്തോഷ് കുമാർ സ്വാഗതവും തളിപ്പറമ്പ് ഡിവൈ.എസ്.പി.കെ.സുധാകരൻ, ഹരിത കേരളമിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, കെ.ആർ.അജയകുമാർ, പി.രഞ്ജിത്ത്, പി.പി.രഘു,, എം.ടി.മനോഹരൻ, പി.വി.സജിവൻ, പി. സാജിദ , പി.വി.ഗോപാലൻ, സൗമിനി നാരായണൻ,കെ.പി. സൽമത്ത് , കെ.ഇബ്രാഹിം, ഇ.ഗിരിജ, സി. രേഖ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. വിജയൻ ,വി.വി.സി.ബാലൻ, അഷറഫ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.ചന്ദ്രൻ മാസ്റ്റർ, ഞജ പി പി ജനാർദ്ദനൻ മാസ്റ്റർ, പ്രഭാകരൻ ,വി.ചന്ദ്രൻ ,എന്നി വ ർ സംസാരിച്ചു. വായനശാല, ക്ലബ്ബ്,, കുടുംബശ്രീ ,ആശ, അങ്കണവാടി, പുരുഷ സഹായ സംഘങ്ങൾ, വ്യാപാരികൾ ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ആയിരത്തോളം പേർ പങ്കെടുത്തു .
മെമ്പർഷിപ്പ് വിതരണം
കണ്ണൂർ: നാട്ടുകലാകാര കൂട്ടം സംസ്ഥാന തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പ്രൊഫ: കെ.ചന്ദ്രൻ കേരള ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് എ.സി പ്രകാശന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ അനീഷ് കാപ്പാട്, ജില്ലാ സെക്രട്ടറി വി.നിഖിൽ ,സംസഥാന കമ്മിറ്റി അംഗം രജനി, സദാനന്ദൻ വെള്ളാവ് ,രൂപേഷ് പൂക്കോത്ത് എന്നിവർ പങ്കെടുത്തു