തലശ്ശേരി: കായ്യത്ത് റോഡിലെ ശാന്തി മൻസിലിൽ എ. മൊയ്തീൻ ഹാജി (68) നിര്യാതനായി. തലശ്ശേരിയിലെ പഴയകാല മൊത്ത മത്സ്യവ്യാപാരിയായിരുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ്. പാലിശ്ശേരി വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, പാലിശ്ശേരി അനാഥ മയ്യത്ത് പരിപാലന സംഘം പ്രസിഡന്റ്, സ്റ്റേഡിയം ജുമാ മസ്ജിദ് കമ്മിറ്റി അംഗം, സംയുക്ത മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതി അംഗം, തലശ്ശേരി ദാറുസ്സലാം യതീംഖാന കമ്മിറ്റി പ്രവർത്തക സമിതി അംഗം, ചേറ്റംകുന്ന് ഇസ്ലാമിക് വിമൻസ് കോളജ് കമ്മിറ്റി അംഗം, ചേറ്റംകുന്ന് മസ്ജിദുസ്സലാം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. ഭാര്യ: ഷറഫുന്നിസ. മക്കൾ: എ. റിയാസ് (ദുബൈ), റാഷിദ് അംബാലി (അധ്യാപകൻ, എടയന്നൂർ ഹൈസ്ക്കൂൾ, എസ്.ഐ.ഒ മുൻ കണ്ണൂർ ജില്ല സെക്രട്ടറി), റസീന. മരുമക്കൾ: ജാഫർ (വ്യാപാരി), സമീറ (എസ്.എം.െഎ കോളജ്, കുഞ്ഞിപ്പളളി), ഖദീജ. സഹോദരങ്ങൾ: കുഞ്ഞിപോക്കർ, അഹമ്മദ്, മുഹമ്മദ്, പാത്തുമ്മക്കുട്ടി, കുഞ്ഞിപാത്തു, നഫീസ.