തളിപ്പറമ്പ്: കാനത്ത് ശിവക്ഷേത്രത്തിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റ് പതിനൊന്ന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് ക്ഷേത്രത്തിൽ അന്നദാനത്തിൽ പങ്കെടുക്കാനെത്തിയവർക്കാണ് കടിയേറ്റത്. പൂക്കോത്ത് തെരു സ്വദേശികളായ കാർത്ത്യായനി(70), ഭാസ്‌കര പൊതുവാൾ(72), കീഴാറ്റൂരിലെ യശോദ(63), തളിപ്പറമ്പിലെ പ്രമോദ്(44) എൽ.ഐ.സി. ഓഫിസിന് സമീപത്തെ ഗൗരി കുട്ടി ( 52 ) എന്നിവർക്കാണ് പരിക്കേറ്റത്. കാർത്യായനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.