നീലേശ്വരം: സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികളുടെ ജില്ലാതല സമാപനം നടക്കുന്ന നീലേശ്വരത്ത് സംഘാടക സമിതി രൂപീകരിച്ചു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എം രാജ ഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, എഡിഎം:എൻ ദേവീദാസ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ബാലകൃഷ്ണൻ, കൈപ്രത്ത് കൃഷണൻ നമ്പ്യാർ, എം.കുഞ്ഞിരാമൻ നായർ, സി.രാഘവൻ, ജോൺ ഐമൺ, നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്സൻ വി. ഗൗരി എന്നിവർ സംസാരിച്ചു.
എം. രാജഗോപാലൻ എം.എൽ.എ ചെയർമാനും നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ വൈസ് ചെയർമാൻമാരും എ.ഡി.എം: എൻ ദേവീദാസ് ജനറൽ കൺവീനറും തഹസിൽദാർ, വിവിധ വകുപ്പുകളുടെ താലുക്ക്തല ഉദ്യോഗസ്ഥർ, സിഡിഎസ് ചെയർപേഴ്സൺ എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്. വിവിധ ഉപസമിതികൾക്കും രൂപം നൽകി.
26 ന് ശ്രീവത്സം ഓഡിറ്റോറിയത്തിൽ നവകേരള നിർമ്മിതിയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാറും 27 ന് വൈകീട്ട് ഘോഷയാത്രയും രാജാസ് ഹൈസ്‌കൂൾ മൈതാനത്ത് സമാപന സമ്മേളനവും നടക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.