തൃക്കരിപ്പൂർ: തങ്കയത്തിൽ താമസിക്കുന്ന സി. സദഖത്തുള്ള മൗലവി (73) മക്കയിൽ നിര്യാതനായി. ഉംറക്ക് വേണ്ടി മകളോടും ബന്ധുക്കളോടും ഒപ്പം ബുധനാഴ്ച നാട്ടിൽ നിന്ന് പോയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തൃക്കരിപ്പൂരും പരിസരങ്ങളിലുമായി വിവിധ മദ്രസകളിൽ അദ്യാപകനായിരുന്നു. ഭാര്യ: എം. ടി. പി. നഫീസ. മക്കൾ: ഹാജറ, അബ്ദുൽ ബാരി. മരുമക്കൾ: അബ്ദുൽ ഹമീദ് (കോയമ്പത്തൂർ ടെക്സ്റ്റൈൽസ്), ഷമീമ. സഹോദരങ്ങൾ: അബ്ദുൽ റഹീം മൗലവി, ബീഫാത്തിമ. ഖബറടക്കം മക്കയിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് മഗ്രിബിന് ശേഷം തൃക്കരിപ്പൂർ ടൌൺ ജുമാ മസ്ജിദിൽ.