കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് വെള്ളിക്കുന്നത്തു ഭഗവതി കാവ് മേൽശാന്തിയും മഹാകവി പി സ്മാരക ജി.വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകനുമായ കാരക്കുഴിയിലെ കെ. നാരായണ ഭട്ടിന്റെ ഭാര്യ.കെ. ഇന്ദിര അന്തർജനം (69) നിര്യാതയായി. മക്കൾ: ഉഷ ഈശ്വർ ഭട്ട് (പ്രിൻസിപ്പൽ, ഗോപാലകൃഷ്ണ മ്യൂസിക് സ്കൂൾ, കാസർകോട്), ജയലക്ഷ്മി സുബ്രഹ്മണ്യ ഭട്ട് (സംഗീത അധ്യാപിക, ബെംഗളൂരു). മരുമക്കൾ: ഈശ്വർ ഭട്ട്, സുബ്രഹ്മണ്യ ഭട്ട്. സഹോദരങ്ങൾ: സാവിത്രി അന്തർജനം (കടന്നപ്പള്ളി), വിഷ്ണു നമ്പൂതിരി (ട്രസ്റ്റി, തലക്ലായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം), പരേതരായ വാസുദേവൻ നമ്പൂതിരി, കുഞ്ഞിക്കൃഷ്ണൻ നമ്പൂതിരി.