pratheesh

പാ​പ്പി​നി​ശേ​രി (കണ്ണൂർ): പാ​പ്പി​നി​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് മാ​തൃഭൂ​മി ന്യൂ​സ് ക​ണ്ണൂ​ർ ബ്യൂ​റോ​യി​ലെ സീ​നി​യ​ർ കാമറാ​മാ​ൻ പ്ര​തീ​ഷ് എം. വെ​ള്ളി​ക്കീ​ൽ (35) മ​രി​ച്ചു. ഇ​ന്നലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പാ​പ്പി​നി​ശേ​രി ചു​ങ്ക​ത്താ​ണ് അ​പ​ക​ടം. തിങ്കളാഴ്ച രാ​ത്രി ചാ​നലിന്റെ തി​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യുടെ ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ ഷൂ​ട്ട് ക​ഴി​ഞ്ഞ് സ്വ​ന്തം ബു​ള്ള​റ്റിൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യിരുന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ നി​ന്നു മ​റി​ക​ട​ന്ന് വ​ന്ന വാ​ഹ​നം ക​ണ്ട് ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​ വാ​ർ​ന്ന് കി​ട​ന്ന പ്ര​തീ​ഷി​നെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രും വ​ള​പ​ട്ട​ണം പാ​ല​ത്തി​ൽ മീ​ൻ പി​ടിക്കുകയായിരുന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ക​ണ്ണൂ​ർ എ.​കെ.ജി​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴിമ​ധ്യേ മ​രി​ച്ചു​വെ​ന്ന് വ​ള​പ​ട്ട​ണം പൊ​ലീ​സ് പ​റ​ഞ്ഞു.​

വെ​ള്ളി​ക്കീ​ലി​ലെ പ​രേ​ത​നാ​യ മ​ണി​യ​മ്പാ​റ നാ​രാ​യ​ണ​ൻ – നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഹേ​ഷ്മ (പാ​പ്പി​നി​ശേ​രി കോ-​ഓ​പ്പറേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക്, ക​ണ്ണ​പു​രം ശാ​ഖ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഭി​ലാ​ഷ്, നി​ധീ​ഷ്.