തൃക്കണ്ണാട്: എന്റെ കുടുംബം ബി.ജെ.പി കുടുംബം പ്രചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ തൃക്കണ്ണാട് വസതിയിൽ പതാക ഉയർത്തി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
വരും ദിവസങ്ങളിൽ മുഴുവൻ ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾക്ക് മുന്നിൽ പതാക ഉയർത്തുകയും വീടുകൾ കയറി നരേന്ദ്രമോദി സർക്കാറിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യും.
ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി. സുരേഷ്‌കുമാർ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സവിത, സത്യശങ്കര ഭട്ട്, സെക്രട്ടറിമാരായ ബളാൽ കുഞ്ഞിക്കണ്ണൻ, ശോഭന ഏച്ചിക്കാനം, എം. ബൽരാജ്, ട്രഷറർ ജി. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ എൻ.മധു, സതീഷ്ചന്ദ്ര ഭണ്ടാരി, സുധാമ ഗോസാഡ, എൻ. ഭാസ്‌കരൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താർ തുടങ്ങിയവർ സംബന്ധിച്ചു.