kannur-university
kannur university

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്‌സി കംപ്യൂട്ടർ സയൻസ്, ഫിസിക്സ് (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 21നു വൈകിട്ട് 5 വരെ സ്വീകരിക്കും.

ആറാം സെമസ്റ്റർ ബിരുദ പരീക്ഷ

ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ എ.പി.സി. 15 മുതൽ 20 വരെയും ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ മാർച്ച് 6 മുതൽ 13 വരെയും ഓൺലൈനായി സമർപ്പിക്കാം. ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഹാർഡ് കോപ്പിയായി മാർച്ച് 25 ന് വൈകിട്ട് 5 മണിക്ക് മുൻപായി സർവകലാശാലയിൽ ലഭിക്കണം.