പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ ടി.കെ. പത്മനാഭൻ (78) നിര്യാതനായി. ജി.എം.യു.പി.എസ് വടക്കുമ്പാട്, ജി.എം.യു.പി.എസ് പെരുമ്പ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ആദ്യകാല നാടക നടനും സംവിധായകനും വോളിബാൾ താരവുമായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സർക്കാർ നിരോധിച്ച കെ.പി. കുഞ്ഞിരാമ പൊതുവാൾ രചിച്ച ഭാരതരഥം എന്ന നാടകത്തിൽ ശ്രീകൃഷ്ണന്റെ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി, കേളപ്പൻ സർവീസ് സെന്റർ അംഗം, സഞ്ജയൻ കലാസമിതി പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ കെ.പി. കുഞ്ഞിരാമ പൊതുവാളുടെയും ടി.കെ. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: കരിപ്പത്ത് ശാന്ത. മക്കൾ: ജീവരാജൻ ( മസ്കറ്റ് അൽഫാർ കമ്പനി), സിന്ധു (അധ്യാപിക, മലബാർ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ഹാൻഡിക്യാപ്ഡ് പയ്യന്നൂർ). മരുമക്കൾ: ടി.കെ. സന്തോഷ് (അധ്യാപകൻ ജി.എച്ച്.എസ്.എസ്. സൗത്ത് തൃക്കരിപ്പൂർ), സീത (മസ്കറ്റ്). സഹോദരങ്ങൾ: ടി.കെ.അപ്പുക്കുട്ടൻ, ടി.കെ. ശാന്ത. ഇന്നു രാവിലെ ഏഴിന് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിലും തുടർന്ന് പയ്യന്നൂരിലെ വസതിയിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രാവിലെ 8.30 ന് സമുദായ ശ്മശാനമായ കേളോത്ത് സ്മൃതിയിൽ നടക്കും.