shukkur-case
SHUKKUR CASE,SHUKKUR MURDER CASE,SHUKKUR FAMILY, HIGHCOURT,TRIAL

കണ്ണൂർ: ഷുക്കൂർ കേസ് രാഷ്ട്രീയപ്രേരിതമായതിനാൽ യാതൊരു വേവലാതിയും തങ്ങൾക്കില്ലെന്ന് ടി.വി.രാജേഷ് എം.എൽ.എ . കേസിൽ പ്രതികളായവരെല്ലാം രാജിവെക്കേണ്ടവരാണെങ്കിൽ ശശി തരൂരിനെ പോലുള്ളവർ കൂടി രാജിവെച്ചിട്ട് പ്രതിപക്ഷ നേതാവ് അത്തരം പ്രസ്താവന നടത്തട്ടെയെന്നും കണ്ണൂരിൽ എം.എൽ.എ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടതിയിൽ നിരപരാധിത്വം ബോധ്യപ്പെടുത്താനാവുമെന്ന് ഉറച്ച വിശ്വാസമുണ്ട്. രാഷ്ട്രീയ എതിരാളികൾക്കുമേൽ കേസ് കെട്ടിച്ചമക്കുന്നത് ശരിയാണോയെന്ന് ബന്ധപ്പെട്ട ഏജൻസികളും രാഷ്ട്രീയ പാർട്ടികളും ആലോചിക്കണം. സ്വാഭാവികമായി ചില കേസുകളിൽ ചിലർ പ്രതിയാകും. എന്നാൽ ഇവിടെ പ്രതി ചേർക്കപ്പട്ടതാണ്. നിയമപരമായി കോടതിയെ സമീപിച്ച് നീതിക്ക് വേണ്ടി പോരാടുമെന്നും രാജേഷ് പറഞ്ഞു.