കാഞ്ഞങ്ങാട്: ചാരായം വാറ്റുന്നതിനിടെ എക്‌സൈസ് പിടികൂടിയ മദ്ധ്യവയസ്‌കനെ കോടതി ശിക്ഷിച്ചു. പാലാവയൽ കൂട്ടക്കുഴി കോളനിയിലെ രാഘവനെയാണ്(68)ഹൊസ്ദുർഗ് അസിസ്റ്റന്റ് സെഷൻസ് കോടതി ഒരുലക്ഷം രൂപ പിഴയടക്കാനും ഒരു വർഷം തടവിനും ശിക്ഷിച്ചത്. 2016 മെയ് ഏഴിന് കോളനിയിൽ ചാരായം വാറ്റാൻ ഉപയോഗിച്ച 60 ലിറ്റർ വാഷ് എക്‌സൈസ് അധികൃതർ പിടികൂടുകയായിരുന്നു. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.