കണ്ണൂർ:എ .കെ. ജി സ്മാരക പുരസ്‌കാരത്തിനുവേണ്ടിയുള്ള ഉത്തരമേഖലാ നാടക മത്സരം മാർച്ച് 17, 18 തീയ്യതികളിൽ പെരളശേരിയിൽ നടക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ നാടകസംഘങ്ങൾക്ക് പങ്കെടുക്കാം. ഒരു മണികകൂറാണ് അവതരണ ദൈർഘ്യം. മികച്ച അവതരണത്തിന് പതിനായിരം രൂപ ക്യാഷ് അവാർഡും എകെജി സ്മാരക പുരസ്‌കാരവും നൽകും. രണ്ടാം സ്ഥാനത്തിന് 7500 രൂപ കയാഷ് അവാർഡ്. മികച്ച സംവിധായകന് സുരേഷ് പെരളശേരി സ്മാരക പുരസ്‌കാരം നൽകും. മികച്ച നടൻ, നടി, രചയിതാവ് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന നാടകസംഘങ്ങൾ സ്‌ക്രിപ്ര്രുകൾ മാർച്ച് രണ്ടിനകം കൺവീനർ, നാടക മത്സരം, എ. കെ. ജി ദിനാചരണകമ്മിറ്റി പെരളശേരി, പി.ഒ. മുണ്ടലൂർ എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9947373861.