മട്ടന്നൂർ : ഇന്ത്യ ചരിത്രത്തിലെ
അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.സി. പി .എം ബാംഗാളിൽ നോമിനേഷൻ കൊടുക്കാൻ കോൺഗ്രസിനു പിന്നിൽ സഖ്യത്തിനായി വാലാട്ടി വരികയാണ്. മുപ്പത്തഞ്ച് വർഷം തുടർച്ചയായി ഭരിച്ച ഇവർക്ക് ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തിൽ ഇത് വിദൂരമല്ല.അരിയിൽ ഷുക്കൂർ കൊലപാതക കേസിൽ പ്രതികളായ പി ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനവും ടിവി രാജേഷ്,എം. എൽ. എ പദവിയും രാജിവയ്ക്കണം.രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിനെതിരെ നിലപാട് സ്വീകരിക്കാൻ സി.പി.എമ്മിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം റിജിൽ മാക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് കെ.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.എൽ.എമാരായ സണ്ണി ജോസഫ്, റോജി എം.ജോൺ, ഡീൻ കുര്യാക്കോസ്, ശ്രാവൺ റാവു, ജെബി മേത്തർ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, ജോഷി കണ്ടത്തിൽ, കെ.സുരേന്ദ്രൻ, ഒ.കെ.പ്രസാദ്, വി.എ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
രമേശ് ചെന്നിത്തല അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നു
വൈദ്യുതി മുടങ്ങും
ചെറുപുഴ: പാടിയോട്ടുചാൽ വൈദ്യുതി ഓഫീസ് പരിധിയിൽ ഞെക്ലി, കുണ്ടുവാടി, കരിപ്പോട്, തൊള്ളത്തുവയൽ, വനിത ഇൻഡസ്ട്രി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.