നീലേശ്വരം: ചേറ്റ്കുണ്ട് സ്ക്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്ന നീലേശ്വരം പാലക്കാട്ടെ എ. ഉമ്മർ ക്കുട്ടി (76) നിര്യാതനായി. 1973 ലെ എൻ.ജി.ഒ അധ്യാപക സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം വരിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സൈറ, സാബിറ, സഫുറ, ഇമ്പുത്തുള്ള, നസുറള്ള. മരുമക്കൾ: മൊയ്തു (കാഞ്ഞങ്ങാട്), അസീസ് (കാസർകോട്), ഹനീഫ (ചിറ്റാരിക്കാൽ), നസീമ. സഹോദരങ്ങൾ: കുഞ്ഞാമി, ഖദീജ, റുഖിയബി, പരേതരായ മൊയ്തു, മമ്മു, അബൂബക്കർ, ഇബ്രാഹിം.