പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി നവമ്പർ 2018 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 25നു വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
ബി ടെക് ഹാൾ ടിക്കറ്റ്
18 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) ഒക്ടോബർ 2018 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ന്യൂ സ്‌കീം 2007, 2008, 2009, 2010, 2011 അഡ്മിഷൻ വിദ്യാർത്ഥികളും പാർട്ട് ടൈം 2010 വരെ അഡ്മിഷൻ വിദ്യാർഥികളും റീ രജിസ്‌ട്രേഷൻ മെമ്മോ സർവകലാശാലയിൽ സമർപ്പിക്കണം.