ഇരിട്ടി :കണിച്ചാർ ചാണപാറയിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം. അപകടത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി ചാണപ്പാറയിലെ നീരജിന് (11) സാരമായി പരിക്കേറ്റു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.അറ്റാംചേരിയിൽ നിന്നും പേരാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.


ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു

പാനൂർ: റോഡരികിൽ നിർത്തിയിട്ട ബൈക്ക് തകർത്ത സംഭവത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു.സി.പി എം പ്രവർത്തകനായ കോങ്ങോട്ട് താഴെ കുനിയിൽ സനു പിന്റെ ബൈക്കാണ് തകർത്തത്. സനൂപ് ബന്ധുവീട്ടിൽ പോകാനായി റോഡരികിൽ ബൈക്ക് നിർത്തിയിട്ടതായിരുന്നു.ബി.ജെ.പി -ആർ .എസ്. എസ് പ്രവർത്തകരായ അണിയാരം സ്വദേശി വടക്കേകൊയപ്പാൽ സ്മിനു, ചെണ്ടയാട് കുനുമ്മലിലെ താഴെ പീടികയിൽ ശ്യംജിത്ത് തുടങ്ങി കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്.


മുട്ടുങ്കാവ്ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു

പാനൂർ':എലാങ്കോട് മുട്ടുങ്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ, സരസ്വ തീ മണ്ഡപ സമർപ്പണം തന്ത്രി വിലങ്ങരനാരായണൻ ഭട്ടതിരിപ്പാട് നിർവഹിച്ചു.പി.സജീവൻ അദ്ധ്യക്ഷത വഹിച്ചു.കെ.അച്ചുതൻ, ഇന്ദിര തത്തംപറമ്പത്ത്, വി.പി പ്രേമകൃഷണൻ, മധു നമ്പൂതിരി ,കെ.കെ.കരുണാകരൻ, കെ. രത്‌നാകരൻ ,ബലറാം ഗോപി സംസാരിച്ചു.

ഹയർ സെക്കൻഡറി കെട്ടിടോദ്ഘാടനം നാളെ

പഴയങ്ങാടി:മാടായി ഗവൺമെന്റ് ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നബാർഡ് സഹായത്തോടെ മൂന്നര കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഹയർസെക്കൻഡറി കോംപ്ലക്‌സ് കെട്ടിട നിർമ്മാണം പൂർത്തിയായി,കെട്ടിടം ഉദ്ഘാടനം 16ന് ഉച്ചയ്ക്ക് ഒന്നേ 1.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി .രവീന്ദ്രനാഥ് നിർവഹിക്കും.

2009ലാണ് നബാർഡ് സഹായത്തോടെ ജില്ലാപഞ്ചായത്ത് ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മാണം ആരംഭിച്ചത്.ഒരു കോടി രൂപ ചെലവിലാണ് ഒന്നാം ഘട്ടമായ ഗ്രൗണ്ട് ഫ്‌ളോർ പൂർത്തിയായത്. ടിവി രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും കെ വി സുമേഷ് , തുടങ്ങിയവർ സംബന്ധിക്കുംപഴയങ്ങാടി നടന്ന മാധ്യമസമ്മേളനത്തിൽ ഈസി വനോദ് , ഐ. വി .ശിവരാമൻ ,പ്രൊഫസർ മുഹമ്മദ് അഹമ്മദ,കെ പി മനോജ്, ജയശങ്കർ, യു സജിത്ത് എന്നിവർ സംബന്ധിച്ചു.

പുരസ്‌കാര സമർപ്പണം

ചെറുപുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റ് എസ്.ആർ ആന്റണിക്ക് കെ. കരുണാകരൻ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുരസ്‌കാര സമർപ്പണം നടത്തും. ചെറുപുഴയിൽ നാളെ 12ന് എസ്.ആ.ർ ആന്റണിയുടെ ഭവനത്തിൽ നടക്കുന്ന ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ ഉപഹാരം നൽകും.ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അദ്ധ്യക്ഷത വഹിക്കും.

സർഗ്ഗനീലിമ
കണ്ണൂർ: മുണ്ടേരി പൊതുവിദ്യാഭ്യാസ സംരക്ഷെണയജ്ഞത്തിന്റ ഭാഗമായി മുണ്ടേരി സെൻട്രൽ യു.പി.സ്‌കൂൾ പഠനോത്സവം (സർഗനീലിമ ) മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഇ.ജീജ അദ്ധ്യക്ഷത വഹിച്ചു, രമാപുരുഷോത്തമൻ ,പി.സി.അഹമ്മദ്കുട്ടി, കെ.പി.പത്മിനി, ഡി.പി.ഒ.കൃഷ്ണൻ കുറിയ, ബി.പി.ഒ.എം.വി.ശശികുമാർ ,പി.വി.ഖദീജ, പി.വി ഉഷ, കെ.സദാനന്ദൻ, കെ.മുഹമ്മദ് അഷറഫ്, പി.അബ്ദുൾ റഹിം തുടങ്ങിയവർ സംസാരിച്ചു.വിളംബരജാഥ,
കരാട്ടേ പ്രദർശനം, സർഗവസന്തം, പുരാവസ്തു ശേഖരം തുടങ്ങിയവയും അരങ്ങേറി.


മാങ്ങാട്ടുപറമ്പ് സ്റ്റാർട്ട് അപ്പ് ഇൻക്യൂബേഷൻ സെന്റർ 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ: കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും കേരള ക്ളേയ്‌സ് ആൻഡ് സെറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ മാങ്ങാട്ടുപറമ്പിൽ ആരംഭിക്കുന്ന സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ സെന്റർ 22ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാങ്കേതികവിദ്യയുടെ സഹായത്തോടെ മലബാറിലെ പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും യുവസംരഭകരുടെ സ്റ്റാർട്ട് അപ്പ് ആശയങ്ങൾക്ക് അവസരമൊരുക്കുകയും പരിചയ സമ്പന്നരുടെ സേവനം ലഭ്യമാക്കുകയുമാണ് സ്റ്റാർട്ട് അപ്പ് ഇൻക്യൂബേഷൻ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. മലബാർ ഇനൊവേഷൻ എന്റർപ്രണർഷിപ്പ് സോണിനാണ് സെന്ററിന്റെ നടത്തിപ്പ് ചുമതല. ക്ലെയ്‌സ് ആന്റ് സെറാമിക്‌സ് വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ സെന്ററിന് തുടക്കം കുറിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
മാങ്ങാട്ടുപറമ്പ് ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സംഘാടക സമിതി രൂപീകരണ യോഗം ടി .വി. രാജേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. കെ.സി.സി.പി.എൽ ചെയർമാൻ ടി. കെ. ഗോവിന്ദൻ അദ്ധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദൻ, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. പി. ഓമന, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണൻ, മലബാർ ഇനൊവേഷൻ സോൺ ചെയർമാൻ ശീലൻ സുഗുണൻ, കെ.സി.സി.പി.എൽ എം.ഡി .എസ് അശോക് കുമാർ, കെ .പി രവീന്ദ്രൻ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.