മട്ടന്നൂർ: മട്ടന്നൂരിൽ വിദ്യാർത്ഥികൾ ഉൾപ്പടെ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. ശിവപുരം ,വെമ്പടി, പരിയാരം ,പത്തൊൻപതാം മെയിൽ പ്രദേശങ്ങളിൽ വച്ചാണ് നായയുടെ അക്രമമുണ്ടായത്. മണക്കായിലെ സൗമിനി (67) ഇടപഴശിയിലെ ഉഷ (38) പരിയാരത്തെ യുസഫ് ( 48) പരിയാരം യു പി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനി വെമ്പടി തട്ടിലെ നജാ ഫാത്തിമ ( 11 ) പ്ലസ് ടു വിദ്യാർത്ഥിനി ഫർസാന (17), സി എച്ച് ആലിയാർ ( 55), ശ്രീജ (36) കാർത്തിക് മോഹൻ ( 24) അമ്പിളി (22) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മട്ടന്നൂർ ആശുപത്രിയി നിന്ന് പ്രഥമ ശുശൂഷ നൽകി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറു പേരെ പ്രഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒരേ നായയാണ് കടിച്ചതെന്ന് സംശിയിക്കുന്നു.മട്ടന്നൂർ നഗരത്തിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും തെരുവ് നായകൾ ബസ് സ്റ്റാൻഡ് ,ആശുപത്രി ,അമ്പലം റോഡ്, സ്‌കൂൾ പരിസരങ്ങളിൽ കറങ്ങി നടക്കുകയാണ് .കൂട്ടത്തോടെ എത്തുന്ന നായകൾ ജനജീവിതത്തിന് തന്നെ ഭീഷണിയായിട്ടുണ്ട്.