തൃക്കരിപ്പൂർ: തങ്കയം ഗവ: ആശുപത്രി പരിസരത്ത് താമസിക്കുന്ന എൻ.കുഞ്ഞികൃഷ്ണൻ (69) നിര്യാതനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. പരേതരായ പരിയാച്ചേരി കുഞ്ഞമ്പു പൊതുവാളുടെയും നീരിടിൽ ചിരിയ കുഞ്ഞി അമ്മയുടെയും മകനാണ്. ഭാര്യ: പി.വി ചന്ദ്രമതി (എൽ.ഐ.സി ഏജന്റ്), മകൻ: വിശാഖ് (ദുബായ്). സഹോദരങ്ങൾ: എൻ. ലക്ഷ്മിക്കുട്ടി, എൻ. തമ്പായി. പരേതരായ എൻ. നാരായണ പൊതുവാൾ, എൻ. ഗംഗാധരൻ.