കോളയാട്: കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൽ പി.ഐ. ഏബ്രഹാമിന്റെ (കുട്ടപ്പൻ) ഭാര്യ ആനി (സില്ലി 81) നിര്യാതയായി. പരേത ചങ്ങനാശേരി കരിമറ്റം കുടുംബാംഗമാണ്. മക്കൾ: ഏബ്രഹാം പള്ളിവാതുക്കൽ (കുഞ്ഞിട്ട്രാച്ചൻ), മേഴ്സി, കൊച്ചുറാണി, ഫാ. നിക്കോളാസ്, സിസി, ലിസി, നാൻസി, ജയിംസ്, പരേതരായ കറിയാച്ചൻ, ആനിയമ്മ. മരുമക്കൾ: സിജി ചൊവ്വാറ്റുകുന്നേൽ, ടീന (പുതുമന), മൈക്കിൾ (മാമ്മച്ചൻ) കളപ്പുരയ്ക്കൽ (ചേർത്തല), ഷാജു തോപ്പിൽ (തൃശൂർ), സന്തോഷ് നല്ലാഞ്ഞി (കണ്ണൂർ), തോമസ് തരകൻ പാറായിൽ (ഏഴുപുന്ന), ജേക്കബ് പഞ്ഞിക്കാരൻ (പുനലൂർ), കോശി ആന്റണി കാഞ്ഞുപറമ്പിൽ (നെടുംകുന്നം), സോനാ പ്ലാക്കാട്ട്. സംസ്കാരം ഇന്ന് 2.30ന് കോളയാട് ആര്യപറമ്പ് ഫാത്തിമമാതാ പള്ളിയിൽ.