പ്രാക്ടിക്കൽ പരീക്ഷകൾ
നാലാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ (ഏപ്രിൽ 2019) 18 ന് ആരംഭിക്കും.
നാലാം സെമസ്റ്ററിലെ പ്രാക്ടിക്കൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുൻ സെമസ്റ്ററിലെ ഹാൾ ടിക്കറ്റുമായി രജിസ്റ്റർ ചെയ്ത പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
ഗ്രേസ് മാർക്ക് അപേക്ഷകൾ
2016-17, 2017-18 അദ്ധ്യയന വർഷങ്ങളിൽ വിവിധ ഇനങ്ങളിൽ ഗ്രേസ് മാർക്ക് അനുവദിക്കപ്പെട്ട് ഉത്തരവ് ലഭിച്ച 2016 പ്രവേശന ബിരുദ വിദ്യാർത്ഥികൾ അവരുടെ ഗ്രേസ് മാർക്ക് ചേർത്തു ലഭിക്കുന്നതിലേക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ രേഖകൾ സഹിതം പ്രിൻസിപ്പൽ മുഖേന 28 നകം പരീക്ഷാ കൺട്രോളർക്ക് സമർപ്പിക്കണം. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾക്ക് 250 രൂപ വീതം പിഴ ഈടാക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ഫിൽ (ഫിസിക്കൽ എഡ്യുക്കേഷൻ ഡിഗ്രി,സപ്ലിമെന്ററി) ജൂൺ 2017 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ.