കണ്ണൂർ: ജനങ്ങളിൽ നിന്നും തിരിച്ച് ഒന്നും പ്രതീഷിക്കാതെയാണ് പൊലീസുകാർ സഹായം നൽകുന്നതെന്ന് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ. ജില്ലാ പൊലീസിന് നേതൃത്വത്തിൽ ആതുരമിത്രം ചികിത്സ സഹായ പദ്ധതി വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം
. മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ ചികിത്സാ സഹായം ആരംഭിച്ചിരുന്നു. പോലീസുകാരുടെ ശമ്പളത്തിൽ നിന്നുമാണ് ഫണ്ട് ശേഖരിക്കുന്നത്. യാതൊരു മടിയും കുടാതെ എല്ലാവരും പണം തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ.പി. ജി .ശിവവിക്രം അദ്ധ്യക്ഷത വഹിച്ചു.സജേഷ് വാഴാളപ്പിൽ, ഡി.എച്ച്.ക്യു ഡെപ്യുട്ടി കമാൻഡന്റ് എസ്. അശോക് കുമാർ, അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് വി .ടി .വിജയൻ , കണ്ണൂർ ഡിവൈ.എസ്.പി കെ.വി .വേണുഗോപാൽ, ഇ .പി .സുരേശൻ, കെ. രാജേഷ്, കെ.എം .തോമസ്, പി .രമേശൻ എന്നിവർ പ്രസംഗിച്ചു.