കണ്ണൂർ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ലോകതാന്ത്രിക്ക് ജനതാദളിന് മത്സരിക്കാനുള്ള പ്രാതിനിധ്യം ലഭിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരീസ് ആവശ്യപ്പെട്ടു.ലോകതാന്ത്രിക് ജനതാദൾ ഏകീകരണ സമ്മേളനം പൊലീസ് സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സീറ്റ് നൽകുന്ന കാര്യം എൽ.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനിക്കും.
ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.സി.പി.എമ്മും സി.പി.എെയും കഴിഞ്ഞാൽ സംസ്ഥാനത്ത് എൽ.ഡി.എഫിൽ സംഘടനാ ബലം കൊണ്ട് മൂന്നാം സ്ഥാനത്താണ് ലോക താന്ത്രിക് ജനതാദൾ.എൽ.ഡി.എഫിന്റെ അടിത്തറ കാക്കാൻ കഴിയുന്ന പാർട്ടി കൂടിയാണ്.കൈവിട്ടു പോയ വടകര സീറ്റ് തിരിച്ച് പിടിക്കണമെങ്കിൽ എൽ.ജെ.ഡി വേണമെന്നതിന്റെ തെളിവാണ് കഴിഞ്ഞ രണ്ട് തവണയും വടകരയിലുണ്ടായത്.കഴിഞ്ഞ തവണ കോഴിക്കോട് വിജയിച്ചത് എൽ.ജെ.ഡിയുടെ സഹായം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.വി.രാജേഷ് പ്രേം അദ്ധ്യക്ഷത വഹിച്ചു.ജി.രാജേന്ദ്രൻ ,മുൻ മന്ത്രി കെ.പി.മോഹനൻ,മുൻ എം.എൽ.എ എം.കെ. പ്രേംനാഥ്.യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ,എൻ.കെ.ഭാസ്കരൻ,മുഹമ്മദ് കുറുവോളി,മുയ്യോം ഗോപി എന്നിവർ പ്രസംഗിച്ചു.