പുതിയതെരു:കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരുവിൽ ദീപം തെളിയിച്ചു.ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷറഫുദ്ധീൻ കാട്ടാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ശൗര്യചക്ര പിവി മനേഷ് അഴീക്കോട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്‌സഭ പ്രസിഡന്റ് റിജിൽ മാക്കുറ്റി, അഴീക്കോട് ബ്ലോക്ക് കെ എസ് യു പ്രസി: നബീൽ വളപട്ടണം, അബ്ദുൾ സലാംഹാജി, നിസാർ മുല്ലപ്പള്ളി, നികേത് നാറാത്ത്, ഷമ്മിയാസ് മഹമൂദ്,ലൗജിത്ത് കുന്നുംകൈ, അജയ് കുമാർ, മശുക്ക് നാറാത്ത്, വിജേഷ് മണൽ, വികാസ് അത്താഴകുന്ന് ,മനീഷ് കണ്ണോത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.

വെള്ളൂർ സ്‌കൂൾ കെട്ടിടോദ്ഘാടനവും യാത്രയയപ്പും

പയ്യന്നൂർ: വെള്ളൂർ ഗവ.എൽ.പി.സ്‌കൂളിൽ സി. കൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും നഗരസഭ അനുവദിച്ച 30 ലക്ഷവും ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ.യും സ്‌കൂൾ വികസന സമിതിയും ചേർന്ന് നിർമ്മിച്ച അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ .എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്‌കൂളിലും , ഹൈസ്‌കൂളിലും പൊതു വിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി നിർമ്മിച്ച ഹൈടെക് ക്ലസുമുറികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പാൾ പി.വി.ദേവരാജൻ , അധ്യാപകരായ ടി.രവീന്ദ്രൻ, പി.വി.യശോദ , കെ.പി.പങ്കജവല്ലി എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും ജില്ല കലക്ടർ മിർ മുഹമ്മദലി നിർവ്വഹിച്ചു.നഗരസഭാ ഉപാധ്യക്ഷ കെ.പി.ജ്യോതി ,മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. പി.വി.ദേവരാജൻ സ്വാഗതം പറഞ്ഞു. പി വിനയകുമാർ മാസ്റ്റർ റിപ്പോർട്ടവതരിപ്പിച്ചു.സി .രാജീവൻ , കെ.ബിജു, എം.സുനിൽകുമാർ, പി.വി. മനോജ് തുടങ്ങിയവർ സംബന്ധിച്ചു.