പയ്യന്നൂർ: കണ്ടങ്കാളി എണ്ണ സംഭരണ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ ജല സമ്മേളനം സംഘടിപ്പിച്ചു. എൻ.എ.പി.എം സംസ്ഥാന പ്രസിഡന്റ് പ്രൊഫ: കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി.പി പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമര നായകൻ വിളയോടി വേണഗോപാൽ , കെ.രാമചന്ദ്രൻ ,എൻ. സുബ്രഹ്മണ്യൻ , സണ്ണി പൈകട, വിനോദ് പയ്യട, അപ്പുക്കുട്ടൻ കാരയിൽ , കെ.പി വിനോദ് എന്നിവർ സംസാരിച്ചു. ഇന്ന് പെരുമ്പപ്പുഴയിൽ ജലസത്യഗ്രഹം നടക്കും .സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് ഗാന്ധി പാർക്കിൽ നിന്നും ജലസത്യഗ്രഹ ജാഥ ആരംഭിക്കും.