പുഴാതി: കണ്ണൂർ ബാറിലെ സീനിയർ അഭിഭാഷകൻ ആയിരുന്ന വെള്ളുവ വീട്ടിൽ പത്മനാഭൻ നമ്പ്യാർ (90) നിര്യാതനായി. അൻപതിൽപരം വർഷങ്ങൾ കണ്ണൂർ ബാറിൽ സേവനമനുഷ്ടിച്ചു. പരേതരായ എ.പി കൃഷ്ണൻ നമ്പ്യാരുടെയും വി.വി നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: സി.കെ ലീല (തില്ലങ്കേരി). മക്കൾ: സി കെ രാംദാസ് (മാനേജർ, കലാഗുരുകുലം തളാപ്പ്), പാമിള, പ്രസന്ന, അഡ്വ. സി.കെ രാജേഷ് (അബുദാബി). മരുമക്കൾ: എ.കെ ജയരാജൻ നമ്പ്യാർ (റിട്ട. സൂപ്രണ്ട്, ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്), ഇ.പി മോഹനൻ (അബുദാബി), സി. എം. സുധ (തലശ്ശേരി), ടി.പി ഡിമു (സ്റ്റേഷൻ മാസ്റ്റർ, റെയിൽവേ മൈസൂരു). സഹോദരങ്ങൾ: കമലാക്ഷിയമ്മ, പരേതരായ മാധവിഅമ്മ, കല്യാണിയമ്മ, ബാലകൃഷ്ണൻ നമ്പ്യാർ (ഭാരത് റസ്റ്റോറന്റ്, കണ്ണൂർ), ലക്ഷ്മിക്കുട്ടിയമ്മ.