അഴിക്കോട് ചാൽ: അഴീക്കോട് ചാലിലെ ചിമ്മിണിയൻ കൃഷ്ണൻ (61) നിര്യാതനായി. സി.പി.ഐ.എം. അഴീക്കോടൻ മന്ദിരം ബ്രാഞ്ച് അംഗവും കേരള പ്രവാസി സംഘം കണ്ണൂർ ഏരിയ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഴീക്കോട് നോർത്ത് വില്ലേജ് കമ്മിറ്റി അംഗവും ആണ്. പരേതനായ ഗോവിന്ദൻ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയന. മക്കൾ: സനോജ്, ശോണിമ (എസ്.എൻ. കോളേജ് വിദ്യാർത്ഥി). സഹോദരങ്ങൾ: കുമാരൻ, നാരായണൻ, രാഘവൻ, പരേതനായ പത്മനാഭൻ. സംസ്കാരം പിന്നീട്.