കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ സഞ്ചാരികളെ ആകർഷിക്കാൻ ഒരുക്കിയ ജലധാര ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ സ്വിച്ച് ഓൺ ചെയ്തു. അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. പ്രസീത, വാർഡ് അംഗം ആർ. സനീഷ് കുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ഒ.കെ. വിനീഷ്, ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ. സൂരജ്, ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ വി.സി. സന്തോഷ് കുമാർ, മാനേജർ സുരേന്ദ്രൻ, കെ. രാമചന്ദ്രൻ, സി.എച്ച്. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ബോക്‌സിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ. ശാന്തകുമാർ സ്വാഗതവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

ഫോറസ്റ്റ്‌ ഡ്രൈവേഴ്സ് ജില്ലാ സമ്മേളനം

കണ്ണൂർ: കേരള ഫോറസ്റ്റ്‌ ഡ്രൈവേഴ്സ് അസോസിയേഷൻ കണ്ണൂർ-കാസർകോട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ആറളം പുനരധിവാസ മേഖലയിലെ വന്യമൃഗശല്യം തടയാൻ റേഞ്ചാഫീസ് അനുവദിക്കുക, എല്ലാ വാഹനങ്ങളിലും സ്ഥിരം ഡ്രൈവർ തസ്തിക അനുവദിക്കുക, ജീവനക്കാർക്ക് സുരക്ഷ ഏർപ്പെടുത്തുക എന്നീ കാര്യങ്ങൾ പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. ഒ.എ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ടി. പ്രജീഷ്, കെ.സി. ബിജു, കെ. രാജേഷ്, എം. ഷനോജ്, എ. പ്രദീപ്, ജി. വത്സരാജ് എന്നിവർ സംസാരിച്ചു.

വർഗ്ഗീസ് ദിനാചരണം

ഇരിട്ടി: വർഗ്ഗീസ് രക്തസാക്ഷി ദിനാചരണം ഇന്ന് കീഴ്പ്പള്ളിയിൽ നടക്കും. അനുസ്മരണ സമ്മേളനം വൈകിട്ട് അഞ്ചിന് എം.എൻ. രാവുണ്ണി ഉദ്ഘാടനം ചെയ്യും.

തിറ മഹോത്സവം

ഇരിട്ടി: പയഞ്ചേരി കുറുംബ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം 21, 22, 23, 24 തീയ്യതികളിൽ നടക്കും. 22ന് രാത്രി എട്ട് മണിക്ക് സംഗീത കലാവിരുന്ന്, മുത്തപ്പൻ ശാസ്തപ്പൻ വെള്ളാട്ടം, 23ന് ഗുളികൻ, ശാസ്തപ്പൻ, തിറ, തിരുവപ്പന, 24ന് മുണ്ടയാംപറമ്പ് ഭഗവതി തിറ, ഘണ്ടാകർണൻ തിറ, വിഷ്ണുമൂർത്തി തിറ, വസൂരി മാല തിറ, ഉച്ചയ്ക്ക് 12ന് ഗുരുതി ആറാട്ടോടെ തിറ മഹോത്സവം സമാപിക്കും.