മുളിയാർ: പുഴയരികിൽ മണ്ണിടിച്ചിൽ ശക്തമായതോടെ ബാവിക്കര തടയണ നിർമ്മാണം മുടങ്ങി. സ്ഥിരം തടയണ നിർമ്മിക്കുന്ന പ്രവൃത്തികൾ പരോഗമിക്കുന്നതിനിടിയലാണ് മണ്ണിടിച്ചിൽ. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ അരികുകളാണ് വലിയ തോതിൽ പുഴയിലേക്ക് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്.

പ്രവൃത്തി തടസപ്പെട്ടതിനെ തുടർന്ന് കെ. കുഞ്ഞിരാമൻ എം.എൽ.എയടക്കം ജനപ്രതിനിധികളും ഗ്രാമീണ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി.
പ്രതിസന്ധി മറികടക്കാൻ പൈലിംഗ് വേണ്ടി വരുമെന്നാണ് കരാറുകാരൻ പറയുന്നതെന്ന് കെ കുഞ്ഞിരാമൻ എം.എൽ.എ പറഞ്ഞു. അതല്ലെങ്കിൽ പുഴയരികിൽ സംരക്ഷണഭിത്തി നിർമ്മിക്കേണ്ടി വരും. തടയണയ്‌ക്കൊപ്പം ട്രാക്ടർ വേ കൂടി നിർമിക്കണമെന്ന് നേരത്തേ ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ രൂപകൽപന പ്രകാരം 16 മീറ്റർ ഉയരത്തിൽ തടയണ നിർമ്മിച്ചാൽ ആളുകൾക്കു നടന്നു പോകാനുള്ള വഴിയായി ഇതിനെ ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന് എം.എൽ.എ പറഞ്ഞു. ജനങ്ങൾക്ക് യാത്രാ സൗകര്യം കൂടി ഉണ്ടാകുന്ന തരത്തിൽ രൂപരേഖയിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.


കാപ്ഷൻ..
ബാവിക്കരയിൽ തടയണ നിർമ്മാണം മണ്ണിടിച്ചലിനെ തുടർന്ന് തടസപ്പെട്ടതിനെതുടർന്ന് കെ. കുഞ്ഞിരാമൻ എം.എൽ.എ സന്ദർശിക്കുന്നു

50 ഓളം കുടുംബങ്ങളാണ് ഭീതിയിൽ

ഓർച്ച് റോഡിനെ പുഴ വിഴുങ്ങുന്നു

നീലേശ്വരം: ഓർച്ച പുഴയോട് ചേർന്നു പോകുന്ന റോഡിനെ പുഴ വിഴുങ്ങുന്നു. അടിയന്തര നടപടി എടുത്തില്ലെങ്കിൽ റോഡും ഓർച്ച നാടും ഇല്ലാതാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് തകർന്നു കിടക്കുകയാണ്. റോഡ് തകർന്നാൽ ഏതുനിമിഷവും പുഴ കരയെ വീഴുങ്ങുന്ന അവസ്ഥയാണുണ്ടാവുക.

കോട്ടപ്പുറം പുഴയുടെയും ഓർച്ച പുഴയുടെയും മദ്ധ്യഭാഗത്തക്കുള്ള 50 ഓളം കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. കടിഞ്ഞി മൂല തൈക്കടപ്പുറം, അഴിത്തല ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും ഓർച്ച റോഡിൽ കുടിയാണ് പോകുന്നത്. ഇതു വഴി ബസ് സർവീസും നടത്തുന്നുണ്ട്. തകർന്ന കരഭിത്തി കെട്ടി റോഡ് ഉയർത്തിയാൽ മാത്രമെ പുഴയിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന ഓർച്ച റോഡിനെ രക്ഷിക്കാൻ കഴിയുകയുള്ളു.

നാട്ടുകാർ നഗരസഭ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് എം.രാജഗോപാലൻ എം.എൽ.എയും നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജനും സ്ഥലം സന്ദർശിച്ച് അനുകൂലമായ നടപടികൾ കൈക്കൊള്ളാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അനന്തര നടപടികൾ കൈകൊണ്ടിട്ടില്ല.