dd

പെരിയ: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടെ പെരിയയിൽ അക്രമമുണ്ടായി. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ സി.പി.എം ഓഫീസുകൾ കത്തിച്ചു. പെരിയ ബസാറിലെ എ.കെ.ജി മന്ദിരം, എ. ശേഖരൻ നായർ സ്മാരക മന്ദിരം എന്നിവയ്ക്കാണ് തീയിട്ടത്. പെരിയ ബസാറിൽ ഒരു കെട്ടിടത്തിലാണ് രണ്ടു ഓഫീസുകളും പ്രവർത്തിക്കുന്നത്. സ്ഥലത്ത് നിൽക്കുകയായിരുന്ന അരവിന്ദാക്ഷൻ, മണി എന്നീ സി.പി.എം പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.