കുഞ്ഞിമംഗലം: തെക്കുമ്പാട്ടെ ആദ്യകാല സജീവ സി.പി.എം പ്രവർത്തകനും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന കല്ലകുടിയൻ ഗോപാലന്റെ ഭാര്യ പ്രമുഖ കർഷകത്തൊഴിലാളി വെള്ളുവ കല്ല്യാണി (82) നിര്യാതയായി. മക്കൾ: വി.ജനാർദ്ദനൻ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ), വി.സുരേന്ദ്രനാഥ് (ടെലിഫോൺ ഭവൻ, പയ്യന്നൂർ), വി.സുമിത്രൻ (ദി ബലിയപട്ടം ടൈൽ വർക്സ്, പയ്യന്നൂർ), വത്സല (മതുക്കോത്ത് ), വി.ഗോപാലകൃഷ്ണൻ (വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി കുഞ്ഞിമംഗലം യൂണിറ്റ് ), ഉമാദേവി (ഖാദി സെന്റർ, തെക്കുമ്പാട്).
മരുമക്കൾ: ടി.ദേവി (അദ്ധ്യാപിക, സെൻട്രൽ യു.പി സ്കൂൾ, കുഞ്ഞിമംഗലം), കൃഷ്ണകുമാരി, മല്ലിക, പവിത്രൻ (റിട്ട. എസ്.ബി.ടി), സുജിത, സുധാകരൻ (പാപ്പിനിശ്ശേരി).
സഹോദരങ്ങൾ: വെള്ളുവ ദേവകി, കുമാരൻ (റിട്ട. പോസ്റ്റ്മാൻ, നാരായണി (ചെറുതാഴം), വി.മാധവി (റിട്ട.എക്സ് - റേ അസിസ്റ്റന്റ്, പയ്യന്നൂർ താലൂക്ക് ആശുപത്രി), പരേതരായ രഘുനാഥൻ, വെള്ളുവ കൃഷ്ണൻ താമരംകുളങ്ങര.