കണ്ണൂർ: കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് പിന്നീട് വ്യക്തമായതു കൊണ്ടാണ് അവരെ പുറത്താക്കിയതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയാലും പാർട്ടി ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാതിരിക്കില്ല. പൊലീസിനെ വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യേണ്ട കാര്യമില്ല. പൊലീസായാലും പട്ടാളമായാലും പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്.

ഷുഹൈബ് വധക്കേസിലും പാർട്ടി നിലപാട് അതായിരുന്നു. മാദ്ധ്യമങ്ങൾ കാണുന്നതല്ല പാർട്ടി കാണുന്നത്. കുഞ്ഞനന്തന്റെ കാര്യത്തിൽ പാർട്ടി സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.