ഇരിട്ടി: അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ആരംഭിച്ചു. കലവറനിറക്കൽ ഘോഷയാത്രയ്ക്ക് പിന്നാലെ തന്ത്രി ഇടവലത്ത് പുടയൂർ മന കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റി.
സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് പി.എൻ . കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . എം.പി. മനോഹരൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കലാപ്രതിഭകളെയും 80 വയസ്സ് പിന്നിട്ട വയോജനങ്ങളെയും ആദരിച്ചു . ഇന്ന് രാവിലെ 7 .30 ന് നാരായണീയ പാരായണം, വൈകിട്ട് 3 മണിക്ക് അക്ഷരശ്ലോക സദസ്സ് , 6 .30 ന് തിരുനൃത്തം രാത്രി 8 .30 ന് സാംസ്‌കാരിക സമ്മേളനം മുരളീധരൻ പട്ടാന്നൂരിന്റെ പ്രഭാഷണം .തുടർന്ന് പ്രാദേശിക കലാപരിപാടികൾ എന്നിവ നടക്കും.
22 ന് വൈകുന്നേരം തിരുനൃത്തം, 7 .30 ന് തായമ്പക, 9 .30 ന് കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന ശ്രീ അയ്യപ്പൻ വിൽകലാമേള , 23 ന് വൈകനേരം 6 .30 ന് തിരുനൃത്തം, 7 .30 ന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക , 8 .30 ന് സാംസ്‌കാരിക സമ്മേളനം കെ.എൻ. രാധാകൃഷ്ണൻ നാറാത്തിന്റെ പ്രഭാഷണം തുടർന്ന് പ്രാദേശിക കലാപരിപാടികൾ എന്നിവ നടക്കും.
24 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാതൃശക്തി സംഗമം ക്ഷേത്രസംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. രൂപ ഉദ്ഘാടനം ചെയ്യും. രാജേഷ് നാദാപുരം മുഖ്യ ഭാഷണം നടത്തും. വൈകന്നേരം 8 മണിക്ക് പള്ളിവേട്ട, 9 .30 ന് ഗംഗാ ജ്യോതി സമർപ്പണം 25 ന് 12 .30 ന് സമൂഹ സദ്യ, വൈകന്നേരം 4 മണിക്ക് ആറാട്ട് ബലി , ആറാട്ട് എഴുന്നള്ളത്ത് പറയെടുപ്പ് തുടർന്ന് കൊടിയിറക്കൽ എന്നിവയോടെ ഉത്സവം സമാപിക്കും.
പേരാവൂരിൽ നിരീക്ഷണ ക്യാമറകളായി
പേരാവൂർ: ജനകീയ പങ്കാളിത്തത്തോടെ പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം പി.കെ.ശ്രീമതി. എം പി നിർവ്വഹിച്ചു.എ .എൻ. പി .ആർ ക്യാമറകളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം നിർവ്വഹിച്ചു.
കുറ്റകൃത്യങ്ങൾ കുറച്ചു കൊണ്ടുവരുന്നതിനും പൊതുജന സുരക്ഷയ്ക്കുമായി പേരാവൂർ ജനമൈത്രി പോലീസ് ഹൈവിഷൻ നെറ്റ് വർക്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പേരാവൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ.സണ്ണി ജോസഫ് എം .എൽ .എ അദ്ധ്യക്ഷനായി. ഇരിട്ടി ഡി വൈ എസ് പി സാജു .കെ .അബ്രഹാം, സർക്കിൾ ഇൻസ്‌പെക്ടർ കെ.വി.പ്രമോദൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി, വൈസ് പ്രസിഡണ്ട് വി.ബാബു, വത്സ ഓലിക്കുഴി, വി.ഗീത, ഡോ.വി.രാമചന്ദ്രൻ ,ഇ.പി.സുരേശൻ, കെ.രാജേഷ്, വി.വി.തോമസ് എന്നിവർ സംസാരിച്ചു.
ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല:കാനം
ഇരിട്ടി: കേരളത്തിൽ ബി.ജെ.പിക്ക് ലോകസഭ തിരഞ്ഞെടുപ്പിൽഅക്കൗണ്ട് തുറക്കാൻ ഒരു അവസരവും ഉണ്ടാക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു ഇരിട്ടിയിൽ കേരള സംരക്ഷണയാത്രയ് യുടെ കണ്ണൂർ ജില്ലാപര്യടനത്തിന് സമാപനം കുറിച്ച് നടന്ന സ്വീകരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം .
കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ് അതാണ് ശബരിമലയുടെ കാര്യത്തിൽ കണ്ടത് .കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണ്. ആയിരം ദിവസം പൂർത്തിയാക്കിയ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. യു.ഡി. എഫ് സർക്കാർ തകർത്ത വിദ്യാഭ്യസ മേഖലയിലാണ് ഏറ്റവും വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു വി.ഷാജി അദ്ധ്വക്ഷത വഹിച്ചു എം.വി ഗോവിന്ദൻ, പി.കെ. ശ്രീമതി എം. പി, അഡ്വ.പി. വസന്തം.സി.കെ നാണു എം .എൽ. എ, അഡ്വ.ബാബൂ കാർത്തികേയൻ, സി.ആർ വത്സല, പ്രൊഫഷാജികട മല, ഷേക് പി.ഹാരിസ്, എ.പി. അബ്ദുൾ വഹാബ്, അഡ്വ.എ.ജെ. ജോസഫ്, നജീബ് പാലക്കണ്ടി പി. ജയരാജൻ തൂടങ്ങിയവർ പങ്കെടുത്തു.
ഗുരുദേവ ഗ്രന്ഥങ്ങൾ തന്നെ പ്രിയതരം.
ചാലക്കര പുരുഷു
തലശ്ശേരി:വിദ്യകൊണ്ട് പ്രബുദ്ധരാവാനുള്ള ഗുരുവചനങ്ങളുടെ അർത്ഥം ഉൾകൊള്ളുന്നതാണ് ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കല്യാണമണ്ഡപത്തിൽ നടക്കുന്ന പുസ്തകമേള.
കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ സൂര്യതേജസ്സോടെ തിളങ്ങി നിൽക്കുന്ന ഗുരുദേവനെക്കുറിച്ചുള്ള അപൂർവ്വ ഗ്രന്ഥങ്ങളുടെ അമൂല്യശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗുരുവിനെ തൊട്ടറിയാനുള്ള അക്ഷര ഖനിയായി മാറുകയാണ് മേളയിലെ ഗ്രന്ഥശേഖരം.
മാനവികതയുടെ മഹത്തായ ദർശനം മനുഷ്യ മനസ്സിലേക്ക് സന്നിവേശിപ്പിക്കാൻ പോന്ന ഗുരുവിന്റെ ഗ്രന്ഥങ്ങളും ഗുരുവിനെക്കുറിച്ചെഴുതിയ രചനകളും ആദ്ധ്യാത്മിക വാദികൾക്കും, യുക്തിവാദികൾക്കും ഒരുപോലെ പ്രയോജനകരമാണ്. കുമാരനാശാന്റെ മുഴുവൻ കൃതികൾക്കും പുറമെ, സുകുമാർ അഴീക്കോട്, മൂർക്കോത്ത് കുമാരൻ, പ്രൊഫ: എം.കെ.സാനു, ഐ.ആർ.കൃഷ്ണൻ മേത്തല, ചമ്പാടൻ വിജയൻ ,ഗിരീഷ് ഉണ്ണികൃഷ്ണൻ, സ്വാമി അവ്യയാനന്ദ, വിദ്യാനന്ദ സ്വാമികൾ,
സുമാംഗി സദാശിവൻ, മങ്ങാട് ബാലകൃഷ്ണൻ, ചെന്തിപ്പൂർ വി.ഭാസ്‌ക്കരൻ, പത്മനാഭൻ അക്കാളി, പ്രൊഫ: ജി.ബാലകൃഷ്ണൻ നായർ, പ്രൊഫ: എം.എച്ച്.ശാസ്ത്രികൾ, പി.കെ.ജി വടക്കുമ്പാട്, സ്വാമി ശ്രീനാരായണ തീർത്ഥൻ തുടങ്ങി പ്രശസ്തരുടെ വിലപ്പെട്ട രചനകളും ഇതിനൊപ്പമുണ്ട്. ഗുരുദേവന്റെ ഛായാപടങ്ങളും, അലങ്കാര വസ്തുക്കളും, ഗുരു സൂക്തഗ്രന്ഥങ്ങളും സി.ഡി.കളുമെല്ലാം ഇവിടെ ലഭ്യമാണ്.
ശ്രീ നാരായണ മഠങ്ങളുടെ ഏകോപന സമിതിയാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്.പി.സി.രഘുറാം, പി.പി.വേണുഗോപാൽ തുടങ്ങിയവരാണ് മേളക്ക് മേൽനോട്ടം വഹിക്കുന്നത്.
ഗുരുവിനെക്കുറിച്ചും, ശിഷ്യഗണങ്ങളെക്കുറിച്ചും, ഗുരുപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെക്കുറിച്ചും ജഗന്നാഥ ക്ഷേത്ര ചരിത്ര പുസ്തകങ്ങളടക്കം പ്രദർശനത്തിലുണ്ട്.
സംസ്ഥാന വനിതാഹോക്കി ചാമ്പ്യൻഷിപ്പ് 23ന്
പാനൂർ: ജെ.സി.ഐ പാനൂരിന്റെ ആഭിമുഖ്യത്തിൽ സ്വർണ്ണ മഹൽ കപ്പ് സംസ്ഥാനതല സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് 23ന് വൈകുന്നേരം 3 മണി മുതൽ 24 വൈകന്നേരം 6 മണി വരെ പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബിനീഷ് കോടിയേരി ഉദ്ഘാടനം നിർവഹിക്കും. പാനൂർ നഗരസഭ ചെയർപേഴ്‌സൻ കെ വി റംല മുഖ്യാതിഥിയാകും. സമാപനദിവസമായ 24ന് കൃഷിമന്ത്രി കെ .പി. മോഹനൻ സമ്മാനദാനം നിർവഹിക്കും ജി.വി. രാജ തിരുവനന്തപുരം ,കൊല്ലം മാർത്തോമാ കോളേജ് ,പത്തനംതിട്ട യു.സി കോളേജ് ആലുവ തുടങ്ങിയ പ്രമുഖ ടീമുകൾ പങ്കെടുക്കും 23ന് രാവിലെ 11 മണിക്ക് വിളംബര ജാഥയും നടക്കുമെന്ന് ഭാരവാഹികളായ ഷീബ രാജീവ്, പ്രഭ ശ്രീജിത്ത് ,നിഷ രാജീവ്, ഡോക്ടർ എം.കെ മധുസൂദനൻ, കെ.നിയാസ്, ഒ .ടി അബ്ദുള്ള, നിസാർ വൈറ്റ് സിൽക്ക് എന്നിവർ പങ്കെടുത്തു.
ആരോഗ്യ സന്ദേശയാത്ര
കൂത്തുപറമ്പ് :ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വന്ന ആരോഗ്യ സന്ദേശ യാത്രയുടെ ജില്ലയിലെ പര്യനെം സമാപിച്ചു.കൂത്തു പറമ്പ് ടൗൺസ് ക്വയറിൽ നടന്ന സമാപന പരിപാടി നഗരസഭാ ചെയർമാൻ എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എം.പി. ജീജ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മലേറിയ ഓഫീസർ ഡോ: കെ.കെ.ഷിനി, ഡോ.ഷെറി ജനാർദ്ദനൻ, കെ.വി.രജീഷ്, പി.കെ.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സന്ദേശ യാത്രയുടെ ഭാഗമായി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ശിലാസ്ഥാപനം
കൂത്തുപറമ്പ്: ഐ.ച്ച്.ആർ.ഡി.കോളേജിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിർവ്വഹിച്ചു. കൂത്തുപറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.സുകുമരൻ, പാട്യം പഞ്ചായത്ത് പ്രസിഡണ്ട് വി.ബാലൻ, കോളേജ് പ്രിൻസിപ്പാൽ സി.വി.പ്രശാന്ത്, പി.ശ്രീലത, സി.ബീന തുടങ്ങിയവർ സംസാരിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ.ച്ച്.ആർ.ഡി.കോളേജ് വലിയവെളിച്ചത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ചെറുവാഞ്ചേരിയിൽ പകൽവീട് തുറന്നു
കൂത്തുപറമ്പ്:കൂത്തുപറമ്പ് ബ്‌ളോക്കിൽ സാമൂഹ്യനീതി വകുപ്പ് നിർമ്മിച്ച പകൽ വീട് ചെറുവാഞ്ചേരിയിൽ തുറന്നു. മാനസിക വൈകല്യം അനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് വേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പകൽ വീടുകൾ സ്ഥാപിക്കുന്നത്.
ജില്ലയിലെ രണ്ടാമത്തെ പകൽ വീടാണിത്. കല്ലുവളപ്പിന് സമീപം പണിത പകൽ വീട് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകൻ അദ്ധ്യക്ഷത വഹിച്ചു.പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷീല, കെ.പി.ചന്ദ്രൻ ,ഡോ: കെ.വി.ലതീഷ്, ഡോ: ഗൗരവ് ശങ്കർ, എ.വി.ബാലൻ തുടങ്ങിയവർ സംസാരിച്ചു.
വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുണ്ടയാട് സ്റ്റേഡിയം, മുണ്ടയാട് പൗൾട്രിഫാം, എളയാവൂർ ബാങ്ക്, ജേണലിസ്റ്റ് കോളനി, എളയാവൂർ പഞ്ചായത്ത്, എയർടെൽ മുണ്ടയാട്, പന്നിക്കുന്ന്, പി ജെ ടവർ, താർറോഡ്, എടച്ചൊവ്വ, വാണിവിലാസം, ബെൽവെയർവില്ല, എൻ എസ് പെട്രോൾ പമ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മടക്കര, അയ്യോത്ത്, മടക്കര ഡാം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആച്ചിപ്പൊയിൽ, ആനിക്കാംവയൽ, വേറ്റുമ്മൽ, കോങ്ങാറ്റ ഭാഗങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോളിൻമൂല, ചാപ്പ, സിദ്ദിഖ്പള്ളി, മാവിലാചാൽ, ഏച്ചൂർ കോളനി, കാനച്ചേരി, കാനച്ചേരിപള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുനമ്പ് കടവ്, കോവൻതല, പടപ്പക്കരി, അടിച്ചേരി, അഴിച്ചാൽ, മലപ്പട്ടം, കുപ്പം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും ഡയനാമോസ് ഗ്രൗണ്ട്, ഇരിക്കൂർ ടൗൺ, കമാലിയ, ബസ് സ്റ്റാന്റ് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
പേരാവൂരിൽ ആധുനിക വാതക ശ്മശാനം ഒരുങ്ങുന്നു
പേരാവൂർ: വെള്ളർവളളിക്കു സമീപം പേരാവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ ഭൂമിയിൽ അത്യാധുനിക വാതക ശ്മശാനമൊരുങ്ങുന്നു.12 വാതക കുറ്റികൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ശ്മശാനം എഴുപത് ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്.
രണ്ടുപദ്ധതികളായി പ്രവൃത്തി പൂർത്തീകരിക്കുന്ന ശ്മശാനത്തിന്റെ സൗന്ദര്യവത്കരണത്തിനായി 13 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. വിശ്രമമുറിയും പ്രാർത്ഥനാമുറിയും ഉള്ള ശ്മശാനം ഈ വർഷം അവസാനത്തോടെ പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിക്കും.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ബാബു അദ്ധ്യക്ഷനായി.വി.ഗീത, സുരേഷ് ചാലാറത്ത്, കെ.ജെ.ജോയിക്കുട്ടി, രാജീവൻ കളത്തിൽ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.