പാപ്പിനശ്ശേരി: കീച്ചേരി പാലോട്ട്കാവിന് സമീപത്തെ ടി.കെ. വിനോദ് കുമാർ (52) നിര്യാതനായി. കീച്ചേരി പാലോട്ട്കാവ് സെക്രട്ടറിയാണ്. കീച്ചേരിയിലെ ശാന്തയുടേയും പരേതനായ കുഞ്ഞിക്കണ്ണന്റേയും മകനാണ്. ഭാര്യ: സീമ (പരിയാരം മെഡിക്കൽ കോളേജ്), മക്കൾ: അൻവിക, അൻസു. സഹോദരങ്ങൾ: വിമല, വിചിത്ര, വിജയലക്ഷ്മി, വിനയൻ, വിജയപ്രകാശൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ.