പയ്യന്നൂർ: ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറ്റവും സുരക്ഷിതവും സുഖവാസ കേന്ദ്രവുമാണ് കേരളമെന്നും ഈ അനുകൂല സ്ഥിതി പരമാവധി ഉപയോഗപ്പെടുത്തി ടൂറിസത്തെ വികസിപ്പിക്കണമെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.പയ്യന്നൂർ ടൂറിസം കോഓപ്പ്: സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി. കൃഷ്ണൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ലോഗോ പ്രകാശനം ചെയ്തു. സൊസൈറ്റി സെക്രട്ടറി സി ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
സൊസൈറ്റി പ്രസിഡന്റ് ടി.ഐ.മധുസൂദനൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.മുരളീധരൻ നന്ദിയും പറഞ്ഞു.
ഖാദി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കും:വ്യവസായമന്ത്രി
പയ്യന്നൂർ: ഖാദി മേഖലയിലെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പയ്യന്നൂർ ടൂറിസം ഹോട്ടൽ തൊഴിലാളി വ്യവസായ
സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൈരളി റസിഡൻസിയുടെ ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സി. കൃഷ്ണൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, എ.കെ.ജി.ആശുപത്രി പ്രസിഡന്റ് ടി.ഐ.മധുസൂദനൻ ,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
സംഘം പ്രസിഡന്റ് പാവൂർ നാരായണൻ സ്വാഗതവും സെക്രട്ടറി എം.സഞ്ജീവൻ നന്ദിയും പറഞ്ഞു.
ശ്രീനാരായണഗുരു മന്ദിരം വാർഷികം മാർച്ച് രണ്ടിന്
ഇരിട്ടി: ഇരിട്ടി ശ്രീനാരായണ ഗുരുമന്ദിര വാർഷികം മാർച്ച് 2ന് രാവിലെ 8 മണി മുതൽ ഇരിട്ടി കല്ല് മുട്ടി ഗുരുമന്ദിരത്തിൽ നടക്കും. രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.വി. അജിയുടെ അദ്ധ്യക്ഷതയിൽ എസ് .എൻ. ഡി. പി യോഗം അസി: സെക്രട്ടറി എം.ആർ. ഷാജി ഉദ്ഘാടനം ചെയ്യും. ഇരിട്ടി എസ് .എൻ .ഡി .പി യുണിയൻ ഇരിട്ടിയിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്ത സംഭരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ കെ.ജി. യശോദരൻ നിർവ്വഹിക്കും .യമഹ കമ്പനിയുമായി ചേർന്ന് നല്കുന്ന സ്‌കൂട്ടർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഡയറക്ടർ കെ.എം. രാജൻ നിർവ്വഹിക്കും . രാവിലെ 11 മണി മുതൽ ശ്രീനാരായണ ദർശനങ്ങളെ അടിസ്ഥാനമാക്കി കുടുംബ ജീവിതത്തിന്റെ ഭദ്രതയും ഉയർച്ചയും എന്ന വിഷയത്തിൽ വയനാട് മൂസ മൗലവി പ്രഭാഷണം നടത്തും. 1.30 മുതൽ സജീവൻ കുയിലൂർ അവതരിപ്പിക്കുന്ന കലാഭവൻ മണി നാട്ടൻ പാട്ടുകളും അരങ്ങേറും.