പെരിയ: പെരിയ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് 20 കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം ലോക്കൽ കമ്മറ്റി മുൻ അംഗം എ. പീതാംബരന്റെ വീട് ആക്രമിച്ചു തകർത്തതിനും കേസെടുത്തിട്ടുണ്ട്.
സി.പി.എം പ്രവർത്തകരായ കല്യോട്ടെ ഓമനക്കുട്ടൻ, ഗംഗാധരൻ, വത്സരാജൻ എന്നിവരുടെ വീടുകൾ അക്രമിക്കുകയും തീവയ്‌ക്കുകയും ചെയ്തതിനും സി.പി.എം പ്രവർത്തകൻ ജയരാജന്റെ കട തകർത്തതിനും കല്യോട്ടെ സി.പി.എം ഓഫീസ് ആക്രമിച്ചതിനും കണ്ടാലറിയാവുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ്.