പറവൂർ : കഞ്ചാവുമായി കണ്ണൂർ ഇരിട്ടി സ്വദേശി നിസാർ (49), ആലങ്ങാട് മുണ്ടോളിപള്ളം വീട്ടിൽ നഹാസ് (20) എന്നിവർ പിടിയിലായി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.പി.സുജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 25 ഗ്രാം കഞ്ചാവുമായാണ് നിസാർ പിടിക്കപ്പെട്ടത്. നഹാസിന്റെ കയ്യിൽ നിന്ന് 500 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.