കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ കാസർകോട് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമായല്ല നടക്കുന്നതെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. ഡ്യൂപ്ലിക്കേറ്റ് പ്രതികളെ വെച്ച് അന്വേഷണം അട്ടിമറിക്കാനാണ് തയ്യാറാകുന്നതെങ്കിൽ നിയമം കൈയിലെടുക്കേണ്ടിവരും. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി കഴിഞ്ഞു. ഷുഹൈബ് വധക്കേസിലെ പോലെ കേസ് അട്ടിമറിക്കാനാണ് നീക്കമെങ്കിൽ നീതിക്ക് വേണ്ടി ഏതറ്റം വരെ പോകാനും കോൺഗ്രസ് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.