കാക്കയങ്ങാട്: കശുമാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.പാറക്കണ്ടം കായപനച്ചി റോഡരികിലെ കശുമാവാണ് റോഡിലേക്ക് കടപുഴകി വീണത്. ഫയർഫോഴ്‌സ് എത്തി കശുമാവ് മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മേഖലയിലെ വൈദ്യുതി ബന്ധവും തകരാറിലായി.
'കഥാകാലം' ആരംഭിച്ചു
കരിവെള്ളൂർ:സാഹിത്യ അക്കാഡമിയുമായി സഹകരിച്ച് കരിവെള്ളൂർ ഏവൺ ക്‌ളബ്ബ് ആൻഡ് ലൈബ്രറി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യുവകഥാകാരൻമാരുടെ ക്യാമ്പ് 'കഥാകാലം' പി.വി.കെ.പനയാൽ ഉദ്ഘാടനം ചെയ്തു. ഇ.പി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.എ.സി.ശ്രീഹരി പ്രഭാഷണം നടത്തി. പി.വിജയകുമാർ സ്വാഗതവും പി.സി.ജയസൂര്യൻ നന്ദിയും പറഞ്ഞു. കഥയും വെളിപാടുകളും ,ചാനൽഷോ, ജയരാജ് സംവിധാനം ചെയ്ത 'വെള്ളപ്പൊക്കത്തിൽ' സിനിമ എന്നിവ ആദ്യദിനത്തിൽ നടന്നു.
വെജ്‌കോ ജൈവപച്ചക്കറി വിളവെടുത്തു
തളിപ്പറമ്പ്: ബക്കളം വയലിൽ വെജ് കോയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്
ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി..കെ. ശ്യാമള നിർവ്വഹിച്ചു. ജനപ്രതിനിധികളും കൃഷി, സഹകരണവകുപ്പ്, ഉദ്യോഗസ്ഥരും പങ്കെടുത്തു.പ്രസിഡന്റ് കെ.കുഞ്ഞപ്പ, എം.കെ.മോഹനൻ, കണ്ണൻ മൊട്ടമ്മൽ, കെ.രാജീവൻ, ടി.സജേഷ് തുടങ്ങിയവർ സംബന്ധിച്ചു.