മട്ടന്നൂർ: ചാലോട് മുലക്കരി എസ്റ്റേറ്റ് പറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ നാല് ഏക്കർ സ്ഥലം തീപിടിച്ച് നശിച്ചു. തെങ്ങ്, കശുമാവ് എന്നിവ നശിച്ചു. മട്ടന്നൂരിൽ നിന്നുള്ള അഗ്‌നിശമന വിഭാഗം രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. മരുതായി എൽ.പി സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോമറിലേക്കും തീ പടർന്നു.