kasargod-murder

കാസർകോട്: കല്യോട്ട് കൊല്ലപ്പെട്ട ശരത്തിനെ അധിക്ഷേപിച്ചു മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ. കോൺഗ്രസ് നേതൃത്വം ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ ശരത്തിനെ ഉപയോഗിക്കാറുണ്ടെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും കൊലപാതക കേസുകളിൽ അറസ്റ്റിലായ പീതാംബരനെ ആക്രമിച്ച കേസിലും പാർട്ടി ഓഫീസ് ആക്രമിച്ച കേസിലും പ്രതിയാണെന്നും കുഞ്ഞിരാമൻ പറഞ്ഞു. ഇതൊന്നും അധിക്ഷേപം അല്ല വസ്തുതയാണെന്നു പറഞ്ഞു ന്യായീകരിക്കാനും കുഞ്ഞിരാമൻ തയ്യാറായി.

കഴിഞ്ഞ ദിവസം പീതാംബരന്റെ കുടുംബത്തെ സന്ദർശിച്ചു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന പ്രചാരണത്തിൽ കുടുങ്ങി വിവാദത്തിൽ ആയിരുന്നു മുൻഎം.എൽ.എ. അതിന് തൊട്ടുപിന്നാലെയാണ് വീണ്ടും കുഞ്ഞിരാമൻ വിവാദത്തിൽ അകപ്പെട്ടത്. മകനെ ക്രിമിനലാക്കിയതിൽ വേദനയുണ്ടെന്ന് ശരത്തിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.